Advertisement

ഹാരാര്‍പ്പണം നടത്തുന്നതിനിടെ സ്റ്റേജ് തകര്‍ന്നുവീണു; ബോംബേറുണ്ടായാലും തളരില്ലെന്ന് മുരളീധരന്റെ മറുപടി; കൈയടിച്ച് പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍; വീഡിയോ

April 11, 2019
Google News 1 minute Read

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ഹാരാര്‍പ്പണം നടത്തുന്നതിനിടെ സ്റ്റേജ് തകര്‍ന്നുവീണു. കുറ്റ്യാടി ചെറിയ കുമ്പളത്ത് നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സ്റ്റേജ് തകര്‍ന്നുവീണത്. സ്റ്റേജ് തകര്‍ന്നു വീണതിന് ശേഷം മുരളീധരന്‍ നടത്തിയ പ്രസംഗം പ്രവര്‍ത്തകര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഹരാര്‍പ്പണത്തിനായി പ്രവര്‍ത്തകര്‍ ഓരോരുത്തരായി വേദിയില്‍ കയറി മുരളീധരന് മാലയണിയിക്കുമ്പോഴായിരുന്നു സ്‌റ്റേജ് തകര്‍ന്ന് വീണത്. വേദിയിലുണ്ടായിരുന്ന എല്ലാവരും സ്‌റ്റേജില്‍ നിന്നും താഴേക്ക് വീണെങ്കിലും ആര്‍ക്കും പരിക്കില്ല.

ഹാരാര്‍പ്പണം നടത്തേണ്ടവര്‍ എത്രയും പെട്ടെന്ന് നടത്തണമെന്ന് അനൗണ്‍സ്‌മെന്റ് വന്നതോടെ പ്രവര്‍ത്തകര്‍ ഒരുമിച്ച് സ്റ്റേജിലേക്ക് കയറിയതോടെയാണ് സ്‌റ്റേജ് തകര്‍ന്നുവീണത്. ഇതിന് പിന്നാലെ മുരളീധരന്‍ നടത്തിയ പ്രസംഗം ഇങ്ങനെ;

‘ഏത് പ്രതിസന്ധി വന്നാലും നമുക്ക് അതിനെ അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ട് പോലും ഒരു ആപത്തും ഉണ്ടായില്ല. അതാണ് ലക്ഷണം. അതുകൊണ്ട് ഇനി ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പോകുന്നില്ല. ശക്തമായി മുന്നോട്ടു പോകാന്‍ നിങ്ങള്‍ സഹായിക്കണം അനുഗ്രഹിക്കണം’. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here