സൂപ്പർ കപ്പ് വിവാദം; എഐഎഫ്എഫിനെതിരെ രൂക്ഷ വിമർശനവുമായി കോപ്പൽ

സൂപ്പർ കപ്പിനും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനുമെതിരെ ശക്തമായ വിമർശനവുമായി എടികെ പരിശീലകൻ സ്റ്റീവ് കോപ്പൽ. ഐ ലീഗ് ടീമുകളുടെ പിന്മാറ്റത്തെ തുടർന്ന് സൂപ്പർ കപ്പിന് ഉണ്ടായിരുന്ന വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും സൂപ്പർ കപ്പിന് ഒരുക്കിയ സൗകര്യങ്ങൾ വളരെ മോശമായിരുന്നെന്നും എടികെ പരിശീലകൻ പറഞ്ഞു. സൂപ്പർ കപ്പിനായി ടീമുകൾക്ക് ഒരുക്കിയ ട്രെയിനിങ് സൗകര്യങ്ങൾ വളരെ മോശമായിരുന്നെന്നും മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കൂടിയായ സ്റ്റീവ് കോപ്പൽ അഭിപ്രായപ്പെട്ടു.

സൂപ്പർ കപ്പിന്റെ ചുമതലയുള്ളവർ അതിന്റെ ഭാവിയെ പറ്റി കൂടുതൽ ചിന്തിക്കനം. ഇത് ഒരു പ്രീ സീസൺ ടൂർണമെന്റായോ അല്ലെങ്കിൽ ഒരു സീസണിന്റെ ഇടയിലുള്ള ടൂർണമെന്റായോ മാറ്റണം. ലീഗിന്റെ കാര്യത്തിലും അത് നടത്തുന്നവർ വ്യക്തത വരുത്തണം. അടുത്ത വർഷം ലീഗ് എങ്ങനെ ഉണ്ടാകുമെന്നോ എന്ന് തുടങ്ങുമെന്നോ ലീഗിന്റെ ഘടന എങ്ങനെ ആയിരിക്കുമെന്നോ ആർക്കും അറിയില്ല. ഇതിനൊരു വ്യക്തത വേണമെന്നും കോപ്പൽ പറഞ്ഞു.

ഐ ലീഗിനെതിരെയുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ഐ ലീഗ് ക്ലബുകൾ സൂപ്പർ കപ്പ് ബഹിഷ്കരിച്ചത്. മിനർവ പഞ്ചാബ്, ഗോകുലം കേരള, ഐസ്വാൾ എഫ്സി, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദർസ്, നേരോക എഫ്.സി എന്നീ ഐ ലീഗ് ടീമുകൾ സൂപ്പർ കപ്പ് ബഹിഷ്കരിച്ചിരുന്നു. ശേഷം മിനർവ്വ പഞ്ചാബ്, നെറോക്ക എഫ്സി എന്നീ ക്ലബുകൾ അടച്ചു പൂട്ടുകയാനെന്നും ഉടമകൾ അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top