ഹരിയാനയിൽ ആം ആദ്മി-ജൻനായക് ജനതാപാർട്ടി സഖ്യം പ്രഖ്യാപിച്ചു

ഹരിയാനയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും ജൻനായക് ജനതാ പാർട്ടിയും സഖ്യമായി മത്സരിക്കും. ദുഷ്യന്ത് ചൗട്ടാലയുടെ പാർട്ടിയായ ജെജെപി 7 സീറ്റിലും ആം ആദ്മി പാർട്ടി 3 സീറ്റിലുമാണ് മത്സരിക്കുക. ബിജെപിയെയും കോൺഗ്രസിനെയും പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ദുഷ്യന്ത് ചൗട്ടാല മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ഇരുപാർട്ടികളും ശ്രമിച്ചിരുന്നുവെങ്കിലും സഖ്യമെന്ന ആവശ്യം കോൺഗ്രസ് നിരസിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇരുപാർട്ടികളും സഖ്യമായി മത്സരിക്കാൻ തീരുമാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top