എന്‍ജിനില്‍ തകരാര്‍; ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു

ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. തദ്ദേശീയമായി വികസിപ്പിച്ച ബേറെഷീറ്റ് എന്നുപേരിട്ട ബഹിരാകാശവാഹനം വെള്ളിയാഴിച പുലര്‍ച്ചെയാണ് ചന്ദ്രോപരിതലത്തില്‍ എത്താന്‍ പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ ചന്ദ്രോപരിതലത്തില്‍ എത്താന്‍ ശ്രമിക്കുന്നതിനിടയില്‍ എന്‍ജിനിലുണ്ടായ തകരാര്‍ മൂലം വാഹനവുമായുള്ള ബന്ധം വിഛേദിക്കപ്പെടുകയായിരുന്നു. ഇസ്രയേല്‍ എയ്‌റോസ്പേസ് ഇന്‍ഡസ്ട്രീസും സ്വകാര്യ സ്ഥാപനമായ സ്‌പേസ് ഇലും ചേര്‍ന്നു നിര്‍മ്മിച്ച വാഹനത്തിന് 585 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നത്. ഫെബ്രുവരിയിലാണ് ഇസ്രയേല്‍ കേപ് കാനവെറലില്‍ നിന്ന് ബേറെഷീറ്റ് വിക്ഷേപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top