ഈ ദൃശ്യത്തിലെയാളെ തിരിച്ചറിയാൻ കേരള പോലീസിനെ സഹായിക്കുക

കൊച്ചി സിറ്റി പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിലെ സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കേരള പൊലീസിനെ ദൃശ്യത്തിലെയാളെ തിരിച്ചറിയാൻ സഹായിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
കൊച്ചി സിറ്റി പാലാരിവട്ടം പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 709 /19 U/s 457, 380, 461 IPC പ്രകാരമുള്ള മോഷണക്കേസിലെ സംഭവസ്ഥലത്തു നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇയാളെ തിരിച്ചറിയുന്നവർ 04842345850, 9497947182 എന്നീ നമ്പറുകളിൽ അറിയിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.
Read Police : എടിഎം കാര്‍ഡ് തട്ടിപ്പ് തടയാനുള്ള വഴികളെന്തൊക്കെ; കേരള പോലീസ് പറയുന്നു
പോസ്റ്റിന്റെ പൂർണ്ണ രൂപം :
ഈ ദൃശ്യത്തിലെയാളെ തിരിച്ചറിയാൻ കേരള പോലീസിനെ സഹായിക്കുക
കൊച്ചി സിറ്റി പാലാരിവട്ടം പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 709 /19 U/s 457, 380, 461 IPC പ്രകാരമുള്ള മോഷണക്കേസിലെ സംഭവസ്ഥലത്തു നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളാണിത്. മോഷ്ടാവെന്ന് സംശയിക്കുന്ന ഇയാളെ തിരിച്ചറിയുന്നവർ ദയവായി പ്രസ്തുത വിവരം 04842345850, 9497947182 എന്നീ നമ്പറുകളിൽ അറിയിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here