സുഡാനില്‍ പട്ടാള അട്ടിമറി; പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ സെന്യം പുറത്താക്കി

മാസങ്ങളായി നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് മൂന്നുപതിറ്റാണ്ട് സുഡാന്‍ ഭരിച്ച  പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ സൈന്യം പുറത്താക്കി.

പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് സുരക്ഷിതകേന്ദ്രത്തിലാക്കിയതായി പ്രതിരോധമന്ത്രിയും സൈനിക ജനറലുമായ അഹമ്മദ് അവാദ് ഇബ്ന്‍  ഔഫ് അറിയിച്ചു. ഇനിയുള്ള രണ്ടുവര്‍ഷത്തേക്ക് രാജ്യത്തിന്റെ ഭരണച്ചുമതല സൈനികസമിതിക്കായിരിക്കും. മാത്രമല്ല, ഇതിനോടകം രാജ്യത്ത് തെരെഞ്ഞെടുപ്പ് നടത്തുമെന്നും സൈനിക മേധാവി അറിയിച്ചു.

വ്യാഴാഴ്ച ദേശീയ ടെലിവിഷന്റെ ചുമതല പിടിച്ചെടുത്തശേഷം സൈന്യം പ്രസിഡന്റുമായി അടുപ്പമുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.  ഭക്ഷ്യോത്പന്നവില സര്‍ക്കാര്‍ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചതാണ് പ്രസിഡന്റിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ ഇടയാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top