നൂറടിച്ച് ധോണി; വിജയങ്ങളിൽ അടുത്തെങ്ങും ആരുമില്ല

ഐപിഎലില്‍ തന്റെ നൂറാം വിജയം കുറിച്ച് എംഎസ് ധോണി. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ വിജയിച്ചതോടെയാണ് ധോണി ഈ നേട്ടം കരസ്ഥമാക്കിയത്. 71 വിജയങ്ങളുള്ള ഗൗതം ഗംഭീറാണ് ധോണിക്ക് പിന്നിൽ രണ്ടാമത്. 54 വിജയങ്ങളുമായി രോഹിത് ശർമ്മ മൂന്നാമതുണ്ട്. ഫലത്തിൽ ഉടനെയൊന്നും ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലാണ് ധോണി.

ഇന്നലെ നടന്ന ആവേശോജ്ജ്വലമായ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. 152 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് വേണ്ടി എം എസ് ധോണിയും അംബാട്ടി റായുഡുവും അർദ്ധ സെഞ്ചുറി നേടിയിരുന്നു. അവസാന ഓവറിൽ ധോണി പുറത്തായെങ്കിലും ബെൻ സ്റ്റോക്സിൻ്റെ അവസാന പന്തിൽ സിക്സറടിച്ച് മിച്ചൽ സാൻ്റ്നർ ചെന്നൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നേരത്തെ ക്യാപ്റ്റനായുള്ള ധോണിയുടെ 50ആം വിജയവും അവസാന പന്തിൽ സിക്സറടിച്ചായിരുന്നു. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു ധോണിയുടെ 50ആം വിജയം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top