ഓഫ്‌റോഡര്‍ മോഡല്‍ ഗുര്‍ഖ എബിഎസ് നിരത്തുകളിലേക്ക്

ഫോഴ്‌സ് മോട്ടോഴ്‌സിന്റെ  ഓഫ്‌റോഡര്‍ മോഡല്‍ ഗുര്‍ഖയുടെ എബിഎസ് പതിപ്പ് പുറത്തിറക്കി. മൂന്ന് വ്യത്യസ്ത വിഭാങ്ങളിലാണ് ഗുര്‍ഖ പുറത്തിറങ്ങുന്നത്.

3 ഡോര്‍, 5 ഡോര്‍ എക്‌സ്‌പ്ലോറര്‍, എക്‌സ്ട്രീം, എക്‌സ് എന്നീ വേരിയന്റുകളിലായാണ് ഗുര്‍ഖ പുറത്തിറങ്ങുന്നത്.ത്രീ ഡോര്‍ എക്‌സ്‌പ്ലോററിന് 11.05 ലക്ഷവും 5 ഡോര്‍ എക്‌സ്‌പ്ലോററിന് 12.55 ലക്ഷവും ത്രീ ഡോര്‍ എക്‌സ്ട്രീമിന് 13.30 ലക്ഷം രൂപയിലാണ് ഗുര്‍ഖ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

എന്നാല്‍ ഗുര്‍ഖയുടെ ബേസ് വേരിയന്റില്‍ എക്‌സ്‌പെഡിഷനില്‍ എബിഎസ് ഉള്‍പ്പെടുത്തിയിട്ടില്ല. എക്‌സ്ട്രീമില്‍ 140 ബിഎച്ച്പി പവറും 321 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തില്‍ കരുത്തു പകരുന്നത്.  85 എച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകുന്ന 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ജൂണ്‍ മുതല്‍ വാഹനം ഉപഭോക്താക്കളിലേക്ക് എത്തിച്ചേരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top