തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് എത്തി

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് എത്തി. വൈകീട്ട് ആറരയോടെയാണ് വിമാനത്താവളത്തിലെത്തിയത്. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കൽപ് റാലിയിൽ സംസാരിക്കുന്ന പ്രധാനമന്ത്രി അതിനുശേഷം 7.30 ന് പ്രത്യേക വിമാനത്തിൽ മടങ്ങും. ബിജെപി സ്ഥാനാർത്ഥികൾ ഉൾപ്പെടെ വിജയ് സങ്കൽപ് റാലിയിൽ പങ്കെടുക്കുന്നുണ്ട്. കാസർകോട് മുതൽ തൃശൂർ വരെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് മോദിക്കൊപ്പം വേദി പങ്കിടുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top