സിപിഎമ്മിനു വേണ്ടി വോട്ടു തേടി രാഹുൽ ഇന്ന് തമിഴ്നാട്ടിൽ

സിപിഎമ്മിനു വേണ്ടി വോട്ടു തേടി രാഹുൽ ഇന്ന് തമിഴ്നാട്ടിലെ മധുരയിൽ. വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിക്കുന്ന രാഹുലാണ് തമിഴ്നാട്ടിൽ സിപിഎമ്മിൻ്റെ തോൾ ചേർന്ന് പ്രവർത്തിക്കുന്നത്.
തമിഴ്നാട്ടിലെ ഡിഎംകെ-കോണ്ഗ്രസ് സഖ്യത്തിൽ സിപിഎമ്മും ഭാഗമാണ്. ഇതിന്റെ ഭാഗമായാണ് മധുരയിലെ സിപിഎം സ്ഥാനാർഥി യു. വെങ്കിടേഷിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പങ്കെടുക്കുക. വൈകുന്നേരം 5.30നാണ് റാലി.
തമിഴ്നാട്ടിൽ രണ്ടു സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. മധുരയും കോയമ്പത്തൂരുമാണ് ഈ രണ്ടു മണ്ഡലങ്ങൾ. തിരുപ്പൂരിലും നാഗപട്ടണത്തും സിപിഐയും മത്സരിക്കുന്നു. തമിഴ്നാട്ടിൽ ആകെ 39 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here