ശബരിമല പരാമര്‍ശം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കളക്ടര്‍

കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു. എഡിഎം പ്രാഥമിക റിപ്പോര്‍ട്ട് വരണാധികാരിയായ കലക്ടര്‍ക്ക് കൈമാറി. ശബരിമല വിഷയത്തിലെ പരാമര്‍ശമാണ് ചട്ടലംഘനമായത്. കലക്ടര്‍ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും.

ഉണ്ണിത്താനെതിരായി എല്‍ഡിഎഫാണ് പരാതിയുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇടതുമുന്നണിയുടെ പരാതി. എല്‍ഡി എഫിന്റെ കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ടി വി.രാജേഷ് എംഎല്‍എ നല്‍കിയ പരാതി എഡിഎമ്മിന്റ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്നും ഇതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ. സി സജിത്ത് ബാബു പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top