വർഗീയതയുടെ ഓരം ചേർന്ന് മതനിരപേക്ഷത സംരക്ഷിക്കാനാവില്ല; കോൺഗ്രസിനെതിരെ മുഖ്യമന്ത്രി

pinarayi pinarayi vijayan 40000 crore Kifbi wont tolerate corruption and thrid degree harrassments says cm of kerala

വർഗീയതയുടെ ഓരം ചേർന്ന് മതനിരപേക്ഷത സംരക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നും വർഗീയതയുടെ ഓരം ചേർന്ന് പോകാനാണ് കോൺഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും കോൺഗ്രസും ബിജെപിയും നടപ്പാക്കുന്നത് ഒരേ നയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വർഗീയ നിലപാടുകൾക്കെതിരെ കോൺഗ്രസ് പ്രതികരിക്കുന്നില്ല.

Read Also; വയനാട്ടില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് രാഹുല്‍ ഗാന്ധി അറിയാന്‍ പോകുന്നതേയുള്ളൂ; കോണ്‍ഗ്രസിന് പിണറായി വിജയന്റെ മറുപടി

പലപ്പോഴും ബിജെപിയുടെ സ്വരത്തിൽ സംസാരിക്കുന്ന കോൺഗ്രസ് അവരുടെ പ്രധാന റിക്രൂട്ടിംഗ് ഏജൻസിയായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.താങ്ങുവില ആവശ്യപ്പെട്ട കർഷകർക്ക് ബിജെപി നൽകിയത് വെടിയുണ്ടയാണ്. ബിജെപിയുടെ പ്രകടന പത്രിക നടപ്പാക്കാനുള്ളതല്ലെന്നും ജനങ്ങളെ വഞ്ചിക്കാൻ വേണ്ടിയുള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top