സ്റ്റെയിൻ ആർസിബിയിൽ; ടീമിലെത്തുക കോൾട്ടർനൈലിനു പകരക്കാരനായി

പരിക്കേറ്റ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ നഥാന്‍ കോള്‍ട്ടര്‍നൈലിനു പകരം ദക്ഷിണാഫ്രിക്കന്‍ പേസർ ഡെയില്‍ സ്റ്റെയിനിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡെയില്‍ സ്റ്റെയിന്‍ ഐപിഎലിലേക്ക് എത്തുന്നത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയാണ് അവസാനമായി ഡെയില്‍ സ്റ്റെയിന്‍ അവസാനമായി കളിച്ചത്. ഇക്കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ആരും ഡെയില്‍ സ്റ്റെയിനിനെ വാങ്ങിയിരുന്നില്ല.
2008 മുതല്‍ 2010 വരെ ആര്‍സിബിയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡെയില്‍ സ്റ്റെയിന്‍. 28 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകളാണ് താരം നേടിയത്. ഏപ്രിൽ 16 മുതൽക്കേ സ്റ്റെയിൻ ടീമിനൊപ്പം ചേരൂ എന്നാണ് മാനേജ്മെൻ്റിൻ്റെ വിശദീകരണം.
നിലവിൽ കളിച്ച ആറ് മത്സരങ്ങളിലും തോറ്റ ആർസിബി പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഇന്ന് പഞ്ചാബിനെതിരെയാണ് ബാംഗ്ലൂരിന്റെ മത്സരം. ഈ കളിയിലും കൂടി പരാജയപ്പെട്ടാൽ പ്ലേ ഓഫ് സ്വപ്നം ആർസിബിക്ക് ഉപേക്ഷിക്കേണ്ടി വരും. ഡെയിൽ സ്റ്റെയിനിൻ്റെ വരവ് ഏറെ പഴി കേൾക്കേണ്ടി വന്ന ബാംഗ്ലൂർ ബൗളിംഗിന് ഗുണകരമാവുമെന്ന വിലയിരുത്തലിലാണ് ആരാധകർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here