മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബുപോള്‍ അന്തരിച്ചു

കേരളത്തിന്റെ ഭരണ, സാംസ്‌കാരിക രംഗങ്ങളിലെ തികഞ്ഞ വ്യക്തത്വത്തിനുടമയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടിയുമായിരുന്ന ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു(78). ഹൃദ് രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവന്തപുരത്ത സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.

കേരളത്തിന്റെ മത സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നിന്ന അദ്ദേഹം എന്‍ജിനിയറിങ് ബിരുദത്തിനു ശേഷമാണ് ഐഎഎസിലേക്ക് പ്രവേശിക്കുന്നത്. കേരളത്തിന്റെ ഭരണ സിരാപ്രവര്‍ത്തനങ്ങളില്‍ നാല്‍പതു വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ബാബുപോള്‍, ഉദ്യോഗസ്ഥന്‍ എന്നതിലുപരി സാമൂഹിക, രാഷ്ട്രീയ നിരീക്ഷകന്‍കൂടിയായിരുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കുമ്പോള്‍ സ്വയംവിരമിച്ച്
തദ്ദേശഭരണ വകുപ്പില്‍ ഓബുഡ്‌സ്മാനായി നിയമിതനായ അദ്ദേഹത്തിത്തിന്റെ ഔദ്യോഗിക ജീവിതം അവസാനിക്കുന്നതും ഓബുഡ്‌സ്മാന്‍ പദവിയിലിരിക്കുമ്പോള്‍ ആയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top