മാർക്ക് സക്കർബർഗിന്റെ സുരക്ഷയ്ക്കായി ഫേസ്ബുക്ക് കഴിഞ്ഞ വർഷം ചെലവഴിച്ചത് 22 മില്യൺ ഡോളർ !

മാർക്ക് സക്കർബർഗിന്റെ സുരക്ഷയ്ക്കായി ഫേസ്ബുക്ക് കഴിഞ്ഞ വർഷം ചെലവഴിച്ചത് 22 മില്യൺ ഡോളർ. തന്റെ സ്വകാര്യ സുരക്ഷയ്ക്കായി 12 മില്യൺ ഡോളറും, മറ്റൊരു 10 മില്യൺ പ്രീ-ടാക്‌സ് അലവൻസ് രൂപത്തിലും നൽകിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ.

ഈ തുകയിൽ 2.6 ദശലക്ഷം ഡോളർ ചെലവിടുന്നത് പ്രൈവറ്റ് ജെറ്റിനു വേണ്ടിയാണ്. ഇതും സുരക്ഷാ ചെലവുകളുടെ കൂട്ടത്തിലാണ് വരുന്നത്. ഫേസ്ബുക്കിന്റെ സിഒഒ ഷെറിൽ സാൻഡ്ബർഗിന്റെ സുരക്ഷയ്ക്കായി 1.1 ബില്യൺ ഡോളറാണ് ഫേസ്ബുക്ക് ചെലവാക്കുന്നത്.

Read Also : ‘ഫേസ്ബുക്ക് പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക,നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം’; കേരളാ പോലീസിന്റെ മുന്നറിയിപ്പ്

കഴിഞ്ഞ് വർഷങ്ങളിൽ മികച്ച വളർച്ചാ നിരക്കാണ് ഫേസ്ബുക്ക് പ്രകടിപ്പിക്കുന്നത്. വിപണിയിൽ മറ്റുവിധത്തിലുള്ള നിരവധി പ്രതിസന്ധികൾ നേരിടുന്നതിനിടയിലും വളർച്ചാനിരക്കിൽ അനുകൂലമായിത്തന്നെ തുടർന്നു.

യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ തെരഞ്ഞെടുപ്പു പ്രക്രിയകളിൽ ഫേസ്ബുക്ക് നടത്തിയ അനധികൃത ഇടപെടലുകൾ ചൂടേറിയ ചർച്ചയാണിപ്പോൾ.

Top