മൂന്ന് വിദേശികളുമായി ബാംഗ്ലൂർ; പഞ്ചാബിന് ബാറ്റിംഗ്

തുടർച്ചയായ ഏഴാം തോൽവിയുടെ ക്ഷീണത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ. മൂന്ന് വിദേശികളെ മാത്രം ടീമിൽ ഉൾപ്പെടുത്തി കളിക്കാനിറങ്ങുന്ന ബാംഗ്ലൂർ ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്തു.

ന്യൂസിലൻഡ് പേസർ ടിം സൗത്തിയ്ക്ക് പകരം ഇന്ത്യൻ പേസർ ഉമേഷ് യാദവാണ് ബാംഗ്ലൂർ നിരയിൽ ഇടം പിടിച്ചത്. കഴിഞ്ഞ രണ്ടു കളികളിലെ സൗത്തിയുടെ ദയനീയ പ്രകടനങ്ങളാണ് അദ്ദേഹത്തിന് പുറത്തേക്ക് വഴി തെളിച്ചത്.

മൂന്ന് മാറ്റങ്ങളാണ് കിംഗ്സ് ഇലവൻ പഞ്ചാബ് നിരയിൽ. ഹാര്‍ഡസ് വില്‍ജോണു പകരം ആന്ദ്രൂ തൈയും അങ്കിത് രാജ്പുതിനു പകരം മുരുഗന്‍ അശ്വിനും ഉൾപ്പെടെ നിക്കോളസ് പൂരനും മയങ്ക് അഗർവാളും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top