യുഎഇയിൽ സെൽഫിയെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടി വീഴും; മുന്നറിയിപ്പുമായി വിദഗ്ധർ

യുഎഇയിൽ സെൽഫിയെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ സൈബർ നിയമപ്രകാരം ശിക്ഷിക്കപ്പെടാം.ഇത്തരത്തിൽ യു എ യിൽ നിരവധി കേസുകളാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്. ഈ നിയമം സംബന്ധിച്ച് മുന്നറിയിപ്പുമായി നിയമവിദഗ്ധർ.
യുഎഇയിൽ സെൽഫിയെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ നിയമക്കുരുക്കിൽ പെടാം അത് കടുത്ത ശിക്ഷക്ക് കരണവുമാകാം. പൊതുസ്ഥലങ്ങളിലോ ആഘോഷപരിപാടികളുടെ ഭാഗമായോ സെൽഫിയെടുത്ത് പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുമ്പോൾ നിങ്ങളുടെ സെൽഫിയിൽ അറിയാതെ പതിഞ്ഞേക്കാവുന്ന അപരിചിതർ പരാതിപ്പെട്ടാൽ കുറഞ്ഞത് അഞ്ചുലക്ഷം യുഎഇ ദിർഹം വരെയുമോ ഏഴുവർഷം തടവൊ ലഭിച്ചേക്കാവുന്ന കുറ്റമാണെന്ന് അബുദാബി ബൈത്തുൾഹിക്മ ലോ ഫേമിലെ സീനിയർ ലീഗൽ അഡ്വൈസർ ആയ അഡ്വക്കേറ്റ് സാബു വിദുര 24 നോട് പറഞ്ഞു.
യുഎഇയിൽ ഇത്തരത്തിലുള്ള കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നും സോഷ്യൽ മീഡിയയിൽ സെൽഫിയും ഫോട്ടോയും ഷെയർ ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധവേണമെന്നും അധികൃതരുടെ മുന്നറിയിപ്പിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here