ശബരിമല വിഷയത്തിൽ എൽഡിഎഫും യുഡിഎഫും വലിയ വില നൽകേണ്ടി വരുമെന്ന് രാജ്‌നാഥ് സിങ്

ശബരിമല വിഷയത്തിൽ കേരളത്തിൽ എൽഡിഎഫും യുഡിഎഫും വലിയ വില നൽകേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ദേശീയതയുടെ പേരിൽ കേരളത്തിൽ രാഷ്ട്രീയം പറയുന്നത് ബിജെപി മാത്രമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കൊല്ലത്ത് എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയമുണ്ടായപ്പോൾ കേരളത്തിനൊപ്പം കേന്ദ്രം നിന്നു.എന്നാൽ പ്രളയത്തെ നേരിടാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല.
പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിൽ ആരാണ് കുറ്റക്കാരനെന്ന് മുഖ്യമന്ത്രി തന്നെ ജനങ്ങളോട് വിശദീകരിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അമേഠിയിലെ ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചു. ഇത്തവണ അമേഠിയിൽ പരാജയം ഉറപ്പായതു കൊണ്ടാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതെന്നും വയനാട്ടിലെ ജനങ്ങളെയും രാഹുൽ വഞ്ചിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here