മുസ്ലിം വിരുദ്ധ പരാമർശം; ശ്രീധരൻ പിള്ളയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ സി​പി​എം നേ​താ​വ് വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക്കും പോ​ലീ​സി​നു​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടേ​ത് ബോ​ധ​പൂ​ർ​വ​മു​ള്ള പ​രാ​മ​ർ​ശ​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശി​വ​ൻ​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സം​ഗ​ത്തി​ൽ ജാ​തി, മ​ത അ​ധി​ക്ഷേ​പം ന​ട​ത്തു​ന്ന​ത് വ​ർ​ഗീ​യ​ത വ​ള​ർ​ത്തി വോ​ട്ട് പി​ടി​ക്കാ​നു​ള്ള നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണ്. ‌ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടേ​ത് അ​ത്യ​ന്തം ഇ​സ്ലാം വി​രു​ദ്ധ പ​രാ​മ​ർ​ശ​മാ​ണെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ആ​റ്റി​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ വി​വാ​ദ പ്ര​സം​ഗം. ഇ​സ്ലാ​മാ​ണെ​ങ്കി​ൽ വ​സ്ത്രം മാ​റ്റി നോ​ക്കി​യാ​ല​ല്ലേ തി​രി​ച്ച​റി​യാ​ൻ പ​റ്റു​ക​യു​ള്ളു എ​ന്നാ​യി​രു​ന്നു ശ്രീ​ധ​ര​ൻപി​ള്ള​യു​ടെ പ​രാ​മ​ർ​ശം.

ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി വി​ജ​യം നേ​ടുമ്പോ​ൾ, രാ​ഹു​ൽ ഗാ​ന്ധി, യെ​ച്ചൂ​രി, പി​ണ​റാ​യി എ​ന്നി​വ​ർ പ​റ​യു​ന്ന​ത് അ​വി​ടെ മ​രി​ച്ചു കി​ട​ക്കു​ന്ന​വ​ർ ഏ​ത് ജാ​തി​ക്കാ​രാ, ഏ​തു മ​ത​ക്കാ​രാ എ​ന്ന് അ​റി​യ​ണ​മെ​ന്നാ​ണ്. ഇ​സ്ലാ​മാ​ണെ​ങ്കി​ൽ ചി​ല അ​ട​യാ​ള​മൊ​ക്കെ​യു​ണ്ട​ല്ലോ. ഡ്ര​സ് എ​ല്ലാം മാ​റ്റി നോ​ക്കി​യാ​ല​ല്ലേ അ​റി​യാ​ൻ പ​റ്റു​ക​യു​ള്ളു​വെ​ന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top