ഫേസ്ബുക്ക് പണിമുടക്കി; കൂടെ വാട്സപ്പും ഇൻസ്റ്റഗ്രാമും: സർവർ തകരാറെന്ന് സൂചന

ലോകത്താകമാനമായി ഫേസ്ബുക്ക് പണിമുടക്കി. ഫേസ്ബുക്കിൻ്റെ ഡെസ്ക്ടോപ്പ് സൈറ്റാണ് പണി മുടക്കിയത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ വെച്ച് ഏറ്റവും വലിയ പ്രശ്നമാണ് ഫേസ്ബുക്കിനുണ്ടായിരിക്കുന്നത്. ഫേസ്ബുക്കിനൊപ്പം വാട്സപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങളും ഭാഗികമായി തകരാറിലായിട്ടുണ്ട്. സർവർ തകരാറാണെന്നാണ് പ്രാധമിക സൂചന.

അതേ സമയം, ഫേസ്ബുക്ക് ആപ്പുകളിൽ പ്രശ്നം കാണിക്കുന്നില്ല. വാട്സപ്പ്, ഇൻസ്റ്റഗ്രാം പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടുവെങ്കിലും ഫേസ്ബുക്ക് ഇനിയും തിരികെ വന്നിട്ടില്ല. കോടികളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് കണക്കു കൂട്ടൽ.

Top