ശ്രീധരൻ പിള്ളയുടെ ലക്ഷ്യം ധ്രുവീകരണം; കുമ്മനം വർഗീയതയുടെ വക്താവ്: ആരോപണവുമായി മുല്ലപ്പള്ളി

മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മാ​ണ് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. വ​ള​രെ ആ​പ​ത്ക​ര​മാ​യ പ്ര​സ്താ​വ​ന​യാ​ണി​ത്. പി​ള്ള​യ്ക്കെ​തി​രേ കെ​പി​സി​സി മു​ൻ​കൈ​യെ​ടു​ത്ത് പ​രാ​തി ന​ൽ​കു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഒ​രി​ക്ക​ലും ശു​ദ്ധ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ക്താ​വ​ല്ല, വ​ർ​ഗീ​യ​ത​യു​ടെ വ​ക്താ​വാ​ണ്. മാ​റാ​ട് ക​ലാ​പ​ത്തി​ലും നി​ല​യ്ക്ക​ൽ സ​മ​ര​ത്തി​ലും കു​മ്മ​ന​ത്തെ കേ​ര​ളം ക​ണ്ട​ത് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ലാ​ണ്. അ​ദ്ദേ​ഹ​ത്തെ ഒ​രി​ക്ക​ലും ശു​ദ്ധ രാ​ഷ്രീ​യ​ത്തി​ന്‍റെ വേ​ദി​യി​ൽ ക​ണ്ടി​ട്ടി​ല്ല​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ആ​റ്റി​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ വി​വാ​ദ പ്ര​സം​ഗം. ഇ​സ്ലാ​മാ​ണെ​ങ്കി​ൽ ചി​ല അ​ട​യാ​ള​മൊ​ക്കെ​യു​ണ്ട​ല്ലോ എ​ന്നും ഡ്ര​സ് എ​ല്ലാം മാ​റ്റി നോ​ക്കി​യാ​ല​ല്ലേ അ​റി​യാ​ൻ പ​റ്റു​ക​യു​ള്ളു​വെ​ന്നുമായിരുന്നു പി​ള്ളയുടെ പ​രാമർശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top