ബെന്നി ബെഹനാനെതിരെ കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ പ്രതിഷേധ മാർച്ച്

twenty twenty

ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെതിരെ കിഴക്കമ്പലത്ത് ട്വൻറി ട്വന്റി മുന്നണിയുടെ പ്രതിഷേധ മാർച്ച്. കിഴക്കമ്പലത്തെ ജനതയെ ബെന്നി ബെഹനാൻ അധിക്ഷേപിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധ മാർച്ചിൽ നിരവധി പേർ പങ്കെടുത്തു.

ബെന്നി  ബെഹനാന്‌ വോട്ടില്ലെന്ന് ട്വന്റി ട്വന്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്വന്റി ട്വന്റിയുടെ നേതൃത്വത്തിലാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. നേരത്തെ ചാലക്കുടി മണ്ഡലത്തിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി ഡിജിപി ജേക്കബ് തോമസിനെ മത്സരിപ്പിക്കാൻ നീക്കങ്ങൾ നടന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top