വിഷുക്കണി ദർശനത്തിന് ശബരിമല ഒരുങ്ങി

വിഷുക്കണി ദർശനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക് നട തുറന്ന ശേഷം തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി നെയ് വിളക്ക് തെളിയിച്ച് ഭഗവാനെ കണികാണിക്കും. തുടർന്ന് ഭക്തർക്കും ദർശനം അനുവദിക്കും. നെയ്യഭിഷേകം തുടങ്ങുന്നതു വരെ വിഷുക്കണിക്കൊപ്പം ഭഗവാനെ ദർശിക്കാൻ ഭക്തർക്ക് അവസരമുണ്ടാകും.
ഇന്ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിവെയ്ക്കും. തന്ത്രിയുടെ നേതൃത്വത്തിലാണ് കൊന്നപ്പൂക്കളും കണിവെള്ളരിയും ഉൾപ്പെടെയുള്ള കണിയൊരുക്കുന്നത്. വിഷുപ്പുലരിയിൽ കണികാണുന്നതിനായി നിരവധി ഭക്തരാണ് ശബരിമലയിൽ എത്തിയിരിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ ഉൾപ്പെടെയുള്ളവർ സന്നിധാനത്തുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here