മൂന്ന് ഭാഷകൾ; മൂന്ന് ഹിറ്റുകൾ: 2019 മിന്നിച്ച് മമ്മൂട്ടി

മൂന്ന് ഭാഷകളിലായി അഭിനയിച്ച മൂന്ന് സിനിമകളും ഹിറ്റായ അപൂർവതയിലാണ് നടൻ മമ്മൂട്ടി. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി റിലീസായ മൂന്ന് സിനിമകളും ഹിറ്റായതോടെയാണ് ഈ അപൂർവ്വ നേട്ടത്തിലേക്ക് മമ്മൂട്ടി എത്തിയത്. തമിഴിൽ പേരൻപ്, തെലുങ്കിൽ യാത്ര, മലയാളത്തിൽ മധുരരാജ എന്നീ സിനിമകലിലൂടെയാണ് മമ്മൂട്ടിയുടെ ഈ നേട്ടം.

തമിഴ് ചിത്രം പേരൻപാണ് ഇക്കൊല്ലം ആദ്യം റിലീസായത്. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പ് ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു റിലീസ് ചെയ്തത്. അമുദൻ എന്ന ടാക്സി ഡ്രൈവറായി മമ്മൂട്ടി കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് കാഴ്ച വെച്ച സിനിമയ്ക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ലോകത്താകമാനം പല ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ച പേരൻപ് തീയറ്ററുകളിലും മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു.

പേരൻപിനു പിന്നാലെയാണ് തെലുങ്ക് ചിത്രം യാത്ര തീയറ്ററിയെത്തിയത്. ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമക്കി മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമയായിരുന്നു യാത്ര. കേരള ബോക്സോഫീസിൽ വലിയ തരംഗമുണ്ടാക്കാൻ യാത്രക്ക് സാധിച്ചില്ലെങ്കിലും ആന്ധ്രപ്രദേശിൽ സിനിമ സൂപ്പർ ഹിറ്റായിരുന്നു. നിരവധി ദക്ഷിണേന്ത്യൻ താരങ്ങൾ മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ 12ന് റിലീസായ മധുരരാജയും സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. 2010ൽ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗം എന്ന ലേബലിൽ റിലീസായ മധുരരാജ ഒരു മാസ് എൻ്റർടൈനറാണ്. സംവിധായകൻ വൈശാഖ് അണിയിച്ചൊരുക്കിയ മധുരരാജ കൂടി ഹിറ്റ് ചാർട്ടിൽ ഇറ്റം നേടിയതോടെ മൊന്ന് ഭാഷകളിൽ മൂന്ന് ഹിറ്റുകൾ എന്ന അപൂർവ്വ നേട്ടത്തിലേക്ക് മമ്മൂട്ടി നടന്നു കയറുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top