Advertisement

മുഖ്യമന്ത്രിയാകുന്നതിന് ബിജെപി നേതാക്കള്‍ കോടികള്‍ കോഴ നല്‍കിയതിന്‍റെ വിവരങ്ങളുള്ള യെദ്യൂരപ്പയുടെ വിവാദ ഡയറി കൈവശമുണ്ടെന്ന് കോണ്‍ഗ്രസ്

April 15, 2019
1 minute Read

മുഖ്യമന്ത്രിയാകുന്നതിന് ബിജെപി നേതാക്കള്‍ കോടികള്‍ കോഴ നല്‍കിയതിന്‍റെ വിവരങ്ങള്‍ ഉള്ള ബിഎസ് യെദ്യൂരപ്പയുടെ വിവാദ ഡയറി കൈവശമുണ്ടെന്ന് കോണ്‍ഗ്രസ്. ഡയറിയുടെ ദൃശ്യങ്ങള്‍ ഇന്ന് പുറത്ത് വിട്ടു. ഡയറിയുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിൽ യെദ്യൂരപ്പക്കും പണം വാങ്ങിയ മറ്റ് ബിജെപി നേതാക്കള്‍ക്കം എതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയാകുന്നതിന് വേണ്ടി ബിജെപി ദേശീയ നേതാക്കള്‍ക്കടക്കം കോടികള്‍ നല്‍കിയതിന്‍റെ രേഖയെന്നവകാശപ്പെട്ട് ബിഎസ് യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പ് നേരത്തെ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഡയറിയുടെ ഒറിജിനല്‍ പുറത്ത് വിടാന്‍ അന്ന് ബിജെപി വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ്, ഒറിജിനല്‍ ഡയറിയുടെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടത്. കര്‍ണ്ണാടക നിയമസഭയുടെ പേരിലുള്ള ഡയറയില്‍ കന്നട ഭാഷയിൽ സ്വന്തം കൈപ്പടയിലാണ‌് യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിന് വേണ്ടി ദേശീയ നേതൃത്വത്തിന് നല്‍കിയ കോഴവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത‌്.
ഒരോ പേജിലും യെദ്യൂരപ്പയുടെ കയ്യൊപ്പും ഉണ്ട്.

Read Also : കോണ്‍ഗ്രസ് പുറത്തുവിട്ടത് വ്യാജരേഖയെന്ന് ബിജെപി; കയ്യക്ഷരവും കയ്യൊപ്പും യെദ്യൂരപ്പയുടേതല്ല

ഡയറിയിലെ വിവരങ്ങള്‍ കള്ളമാണെങ്കില്‍ യെദ്യൂരപ്പക്കെതിരെ നടപടി വേണം. അല്ലെങ്കില്‍ ,
പണം എവിടെ നിന്ന് വന്നു എന്ന് പരിശോധിക്കണമെന്നും, വിഷയം ലോക്പാൽ അന്വേഷിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. 2017 ആഗസ്റ്റ് 2ന് ഡികെ ശിവകുമാറിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പിന് ഡയറിയുടെ പകര്‍പ്പ് ലഭിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ഡയറി ലഭിക്കാത്തിനാലാണ് തുടര്‍ നടപടി ഉണ്ടാകാതിരുന്നത് എന്നായിരുന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top