‘ജയിച്ചാൽ ബിജെപിയിൽ പോകില്ലെന്നു പരസ്യം ചെയ്യണ്ട അവസ്ഥയാണ് കോൺഗ്രസിനുള്ളത് ‘ : മുഖ്യമന്ത്രി

ശബരിമല വിഷയത്തിൽ ബിജെപിക്കും മോദിക്കും ആവർത്തിച്ച് മറുപടി നൽകി മുഖ്യമന്ത്രി. കേരളത്തിലെ കാര്യങ്ങൾ കേരളത്തിൽ പറയാതെ കേരളത്തിനു പുറത്തു പോയി പച്ചക്കള്ളം പറയുകയാണ് പ്രധാനമന്ത്രിയെന്ന് മുഖ്യമന്ത്രി ശബരിമലയിൽ ഭക്തരെ ആക്രമിച്ചതിനാണ് ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തത് അതിന് സർക്കാരിനെ പഴിച്ചിട്ടു കാര്യമില്ലെന്നും. കാട്ടക്കടയിൽ നടന്ന എൽഡിഎഫ്‌ ഇലക്ഷൻ കൺവെൻഷനിൽ മുഖ്യമന്ത്രി പറഞ്ഞു

ശബരിമല വിഷയത്തിൽ തുടർച്ചയായി രണ്ടാം ദിവസവും ബിജെപിക്കു മറുപടി നൽകികൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്‌. കൂടെ മോദിയുടെ പരാമർശങ്ങൾക്കുള്ള മറുപടിയും.

Read Also : അയ്യപ്പന്റെ പേരു പറഞ്ഞാൽ അറസ്റ്റെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം; ശബരിമലയിൽ മോദിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ടെന്ന് മുഖ്യമന്ത്രി

ജയിച്ചാൽ ബിജെപിയിൽ  പോകില്ലെന്നു പരസ്യം ചെയ്യണ്ട അവസ്ഥയാണ് കോൺഗ്രസിനുള്ളതെന്ന് മുഖ്യമന്ത്രി. കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ട് കച്ചവടത്തിലാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More