Advertisement

വഴിപാടിനിടെ ത്രാസ് പൊട്ടിയ സംഭവം: തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമെന്ന് കോൺഗ്രസ്; അന്വേഷണം ആവശ്യപ്പെട്ട് ഡിസിസി

April 15, 2019
Google News 0 minutes Read

തു​ലാ​ഭാ​ര വ​ഴി​പാ​ടി​നി​ടെ ത്രാ​സ് പൊ​ട്ടി​വീ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം. ത​രൂ​രി​നെ അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണോ ന​ട​ന്ന​തെ​ന്ന് സം​ശ​യമുണ്ടെന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ തമ്പാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അപകടത്തിൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​രൂ​രി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ത​രൂ​രി​ന്‍റെ ഇ​ന്ന​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളെ​ല്ലാം റ​ദ്ദാ​ക്കി​യി​രു​ന്നു. എന്നാൽ ചൊ​വ്വാ​ഴ്ച​ത്തെ പ​രി​പാ​ടി​ക​ൾ മു​ൻ​നി​ശ്ച​യ​പ്ര​കാ​രം ന​ട​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തമ്പാ​നൂ​ർ ര​വി അ​റി​യി​ച്ചു.

ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നോ​ടെ തമ്പാനൂ​രി​ലെ ഗാ​ന്ധാ​രി​യ​മ്മ​ൻ കോ​വി​ലി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വി​ഷു ദി​ന​ത്തി​ൽ അ​ദ്ദേ​ഹം പ​ഞ്ച​സാ​ര കൊ​ണ്ട് തു​ലാ​ഭാ​രം നേ​ർ​ന്നി​രു​ന്നു. ഈ ​വ​ഴി​പാ​ട് ചെ​യ്യു​ന്ന​തി​നി​ടെ ത്രാ​സി​ന്‍റെ കൊ​ളു​ത്തു ഒ​ടി​ഞ്ഞു​വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here