ട്രെയിനിൽ കൊണ്ടുവന്ന 350 കിലോ കഞ്ചാവ് പിടികൂടി

ട്രെയിനിൽ കടത്താൻ ശ്രമിച്ച 350 കിലോഗ്രാം കഞ്ചാവ്   തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് എക്‌സൈസും റെയിൽവേ പോലീസും ചേർന്ന് പിടികൂടി. ഒഡീഷയിൽ നിന്നും എറണാകുളത്തേക്കുള്ള  ട്രെയിനിൽ നിന്നാണ്‌ കഞ്ചാവ് പിടികൂടിയത്. 11  ചാക്കുകളിലായിരുന്നു കഞ്ചാവ്‌. എറണാകുളത്തു പോയി മടങ്ങി വന്ന ട്രെയിൻ തൃശൂരിലെത്തിയപ്പോഴും ചാക്കുകൾ കൂട്ടിയിട്ടിരുന്നതിൽ സംശയം  തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പാഴ്‌സൽ ബുക്ക് ചെയ്തവരെപ്പറ്റി കൃത്യമായ വിവരം കിട്ടിയിട്ടില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More