ഡൽഹിയിലെ സഖ്യ ചർച്ചയിൽ ആംആദ്മി ആത്മാർത്ഥത കാണിച്ചില്ലെന്ന് കെ.സി വേണുഗോപാൽ

ഡൽഹിയിൽ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിനുള്ള ചർച്ചയിൽ ആംആദ്മി പാർട്ടി ആത്മാർത്ഥത കാട്ടിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സഖ്യത്തിനു വേണ്ടി കോൺഗ്രസ് പരമാവധി വിട്ടുവീഴ്ച ചെയ്തു. എന്നിട്ടും ആം ആദ്മി പാർട്ടി ഇക്കാര്യത്തിൽ നിഷേധ നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിൽ ഡൽഹിയിൽ ഇനിയും സഖ്യചർച്ചകൾക്ക് സാധ്യത ഉണ്ടെന്നാണ് കരുതുന്നത്.
ആം ആദ്മി സഖ്യം അടഞ്ഞ അധ്യായമല്ലെന്നും കെ.സി വേണുഗോപാൽ ആലപ്പുഴയിൽ ട്വന്റി ഫോറിനോട് പറഞ്ഞു. ഡൽഹിയിലെ കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യത്തിൽ നിന്നും അരവിന്ദ് കെജ്‌രിവാൾ മലക്കം മറിഞ്ഞെന്നും സഖ്യത്തിനായി കോൺഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here