വോട്ട് കുറഞ്ഞാൽ വികസനം കുറയും; വീണ്ടും ഭീഷണിയുമായി മേനക ഗാന്ധി

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ണ്ടും വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി കേ​ന്ദ്ര വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി. വോ​ട്ടു കു​റ​ഞ്ഞാ​ൽ വി​ക​സ​നം കു​റ​യു​മെ​ന്നും വോ​ട്ടു​ക​ളു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച് ഗ്രാ​മ​ങ്ങ​ളെ എ, ​ബി, സി, ​ഡി എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചാ​കും വി​ക​സ​നം ന​ട​ത്തു​ക​യെ​ന്നും മേ​ന​ക ഗാ​ന്ധി പ​റ​ഞ്ഞു. സു​ൽ​ത്താ​ൻ​പു​രി​ലെ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

ബി​ജെ​പി​ക്കു 80 ശ​ത​മാ​നം വോ​ട്ടു കി​ട്ടു​ന്ന ഗ്രാ​മ​ങ്ങ​ൾ എ ​കാ​റ്റ​ഗ​റി, 60 ശ​ത​മാ​നം വോ​ട്ടു കി​ട്ടു​ന്ന ഗ്രാ​മ​ങ്ങ​ൾ ബി ​കാ​റ്റ​ഗ​റി, 50 ശ​ത​മാ​നം വോ​ട്ടു ല​ഭി​ക്കു​ന്ന ഗ്രാ​മ​ങ്ങ​ൾ സി ​കാ​റ്റ​ഗ​റി, 30 ശ​ത​മാ​ന​വും അ​തി​നു താ​ഴെ​യും വോ​ട്ടു കി​ട്ടു​ന്ന ഗ്രാ​മ​ങ്ങ​ൾ ഡി ​കാ​റ്റ​ഗ​റി എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ച് വി​ക​സ​നം ന​ട​ത്തു​മെ​ന്ന് മേ​ന​ക ഗാ​ന്ധി ജ​ന​ങ്ങ​ളോ​ടു പ​റ​ഞ്ഞു. താ​ൻ മു​ൻപ് മ​ത്സ​രി​ച്ച പി​ലി​ഭി​ത്തി​ൽ ഈ ​സം​വി​ധാ​നം മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി​യി​രു​ന്നെ​ന്നും ഇ​വി​ടെ ഏ​തു കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട​ണം എ​ന്ന​ത് ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും സു​ൽ​ത്താ​ൻ​പൂ​രി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ മേ​ന​ക പ​റ​ഞ്ഞു.

നേ​ര​ത്തെ, ത​നി​ക്കു വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ മു​സ്ലിം​ക​ൾ​ക്കു തൊ​ഴി​ൽ ന​ൽ​കാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞും മേ​ന​ക ഗാ​ന്ധി ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. സു​ൽ​ത്താ​ൻ​പൂ​രി​ലെ മു​സ്ലിം ഭൂ​രി​പ​ക്ഷ ഗ്രാ​മ​മാ​യ തു​റാ​ബി​ൽ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

മ​ക​ൻ വ​രു​ണ്‍ ഗാ​ന്ധി മ​ത്സ​രി​ച്ചി​രു​ന്ന സു​ൽ​ത്താ​ൻ​പൂ​രി​ലാ​ണ് ഇ​ത്ത​വ​ണ മേ​ന​ക ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന​ത്. മേ​ന​ക മ​ത്സ​രി​ച്ചി​രു​ന്ന പി​ലി​ഭി​ത്തി​ൽ വ​രു​ണ്‍ ഗാ​ന്ധി ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും.

Top