പിഎം നരേന്ദ്ര മോദി സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പിഎം നരേന്ദ്ര മോദി സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചിത്രം റിലീസ് ചെയ്യാൻ അനുമതി തേടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയ് അദ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടി കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന പി.എം നരേന്ദ്ര മോദിയ്ക്ക് തെരെഞ്ഞെടുപ്പ് കമ്മിഷൻ വിലയ്ക്ക് ഏർപ്പെടുത്തിയത്. തെരെഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതു വരെയാണ് ചിത്രത്തെ കമ്മീഷൻ വിലക്കിയത്. ഇതിനെതിരെയാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചിരിക്കുന്നത്. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്നും ചിത്രത്തിന് ഉടൻ പ്രദർശന അനുമതി നൽകണമെന്നും ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയ് അദ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഏപ്രിൽ 11 ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.
നേരെത്തെ ചിത്രത്തിന്റെ റിലീസിനെതിരെ സമർപ്പിച്ച ഹർജിയിൽ പെരുമാറ്റ ചട്ടം ലംഘനമുണ്ടോ എന്ന് പരിശോധിക്കേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here