Advertisement

ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും വെള്ളിത്തിരയിൽ ആദ്യമായി ഒന്നിക്കുന്നു

April 15, 2019
Google News 1 minute Read

ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും വെള്ളിത്തിരയിൽ ആദ്യമായി ഒന്നിക്കുന്നു. ഗോകുലം ഗോപാലൻ നിർമിച്ച് പ്രശസ്ത സംവിധായകൻ വിഎം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയിൽ ഒന്നിക്കുന്നത്.

മീര വാസുദേവും, ദുർഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാർ. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകൻ വരുണാണ് ചായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീത സംവിധായകൻ രാജാമണിയുടെ മകൻ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് കുട്ടിമാമ. ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്.
പിആർഒ ആതിര ദിൽജിത്ത്.

Read Also : ധ്യാന്‍ ശ്രീനിവാസന്റെ പുതിയ സിനിമയിലൂടെ മലര്‍വാടിക്കൂട്ടം വീണ്ടും ഒന്നിക്കുന്നു

ഒരു പിടി മികച്ച എന്റെർറ്റൈനെറുകൾ മലയാളത്തിന് സമ്മാനിച്ച വി എം വിനു എന്നും നല്ല സിനിമകളോട് കൂടെയുള്ള ഗോകുലം മൂവിസുമൊത്തു ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളിൽ എത്തിയ മകൻറെ അച്ഛൻ എന്ന ചിത്രം സംവിധാനം ചെയ്തതും വി എം വിനുവായിരുന്നു. ഇപ്പോൾ ഈ അച്ഛനും മകനും നായകന്മാരായി എത്തുമ്പോൾ പ്രതീക്ഷകൾ ഇരട്ടിക്കുകയാണ്…സെൻട്രൽ പിക്ചർസ് ഈ ചിത്രം മെയ് രണ്ടാം വാരം പ്രദർശനത്തിന് എത്തിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here