അമിത് ഷാ ഇന്ന് കേരളത്തിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. വൈകിട്ട് നാലരയ്ക്ക് തൃശൂരിലും തുടർന്ന് ആലുവയിലും അമിത് ഷാ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ കണ്ണൂരിൽ തെരഞ്ഞെടുപ്പ പരിപാടിയികളിൽ പങ്കെടുക്കും. പ്രചാരണ പരിപാടികൾക്കായി വ്യാഴാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും.
വൈകീട്ട് 4.30ന് തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തു നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ അമിത് ഷാ പ്രവർത്തകരെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രിമാരായ തവർ ചന്ദ് ഗെഹ്ലോട്ട്, പിയൂഷ് ഗോയർ എന്നിവരും ൻെഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പങ്കെടുക്കാനായി കേരളത്തിലെത്തും.
ഇന്ന് വൈകീട്ട് 3 മണിക്ക് വടകരയിലും ആറ് മണിക്ക് കാസർഗോഡും നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഗെഹ്ലോട്ട് പങ്കെടുക്കും. 17ന് കേരളത്തിലെത്തുന്ന പിയൂഷ് ഗോയൽ ആലപ്പുഴയിലും, വയനാടും നടക്കുന്ന പരിപാടികളിൽ സംബന്ധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here