നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാകുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാ ആകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അമിത് ആഭ്യന്തരമന്ത്രിയായാൽ ഇന്ത്യയുടെ അവസ്ഥ എന്താകുമെന്ന് ആലോചിക്കേണ്ട കാര്യമാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഗോവയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവേ സമാധാനപരമായ പ്രദേശമാണ് ഗോവ. അമിത് ഷാ അധികാരത്തിലെത്തിയാൽ സമാധാനപരമായ ഈ അന്തരീക്ഷം താറുമാറാകുമെന്നുമാത്രമല്ല, ഇന്ത്യയിലെ ഒരു പ്രധാന വിനോദ സഞ്ചാര മേഖല കൂടിയായ ഇവിടെ സഞ്ചാരികൾ എത്തുന്നത് കുറയും. ഇത് ഗോവയിലെ ജനങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല, ഹിറ്റ്ലറെ മാതൃകയാക്കിയാണ് ബിജെപി രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവിത കാലം മുഴുവൻ പ്രധാനമന്ത്രിയാകാനാണ് മോദി ശ്രമിക്കുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു. അമിത്ഷായുടെയും മേദിയുടെയും ഭരണതന്ത്രം ഭിന്നിപ്പിച്ചു ഭരിക്കലാണ്. മാത്രമല്ല, പാക് പ്രധാനമന്ത്രി ഇമ്രാൻ മോദിയുടെ ഭരണം ഇനിയും ആഗ്രഹിക്കുവെന്നും ഇത് പാക്കിസ്ഥാന് പ്രിയപ്പെട്ട മന്ത്രിയാണ് മോദി എന്ന് വ്യക്തമാക്കുന്നതാണെന്നും കെജ്രിവാൾ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here