Advertisement

അമിത്ഷാ ജമ്മു കശ്മീരിൽ, BJP എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും; അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കും

April 6, 2025
Google News 1 minute Read
Amit Shah says 4% Muslim reservation will be abolished in Telangana

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത്ഷാ ജമ്മു കശ്മീരിൽ. അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കും. സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുക്കും. ഉന്നത ഉദ്യോഗസ്ഥനായി കൂടിക്കാഴ്ച നടത്തും. കത്വയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതിനിടയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. ഇന്ന് മുതൽ മൂന്ന് ദിവസം ജമ്മു കശ്മീർ സന്ദർശനം നടത്തും.

മൂന്ന് ദിവസത്തെ സന്ദർശന വേളയിൽ, ജമ്മുവിൽ ബിജെപി എംഎൽഎമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും, കൂടാതെ രണ്ട് നിർണായക സുരക്ഷാ അവലോകന യോഗങ്ങൾക്കും അമർനാഥ് യാത്രയുടെ വാർഷിക തീർത്ഥാടനത്തിനും അധ്യക്ഷത വഹിക്കും.

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അമിത് ഷായ്‌ക്കൊപ്പം ജമ്മുവിൽ ചേരും. ഏപ്രിൽ 7 ന് ഉച്ചവരെ ഷാ ജമ്മുവിലുണ്ടാകും, തുടർന്ന് ശ്രീനഗറിലേക്ക് പോകും. നിർണായകവും വ്യത്യസ്തവുമായ രണ്ട് സുരക്ഷാ അവലോകന യോഗങ്ങൾക്ക് ആഭ്യന്തരമന്ത്രി അധ്യക്ഷത വഹിക്കും.

തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, ജമ്മു കശ്മീരിലെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യം എന്നിവ ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.സുരക്ഷയ്ക്ക് പുറമേ, വാർഷിക അമർനാഥ് യാത്രയ്ക്കായി ഒരുക്കേണ്ട മറ്റ് ക്രമീകരണങ്ങളെക്കുറിച്ചും ചർച്ച ചെയ്യും.

വികസന പദ്ധതികളുടെ സമർപ്പണ ചടങ്ങിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പങ്കെടുക്കും. ആഭ്യന്തരമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്താനാണ് സാധ്യത. ഏപ്രിൽ 8 ന് ഷാ ന്യൂഡൽഹിയിലേക്ക് മടങ്ങും.

Story Highlights : Amit shah visit in jammu kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here