Advertisement

“ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി”; സുധാകരന്റെ പ്രചാരണ വീഡിയോ സ്ത്രീ വിരുദ്ധമെന്ന് എംവി ജയരാജൻ

April 16, 2019
Google News 0 minutes Read

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സ്ത്രീ വിരുദ്ധമെന്ന് സിപിഎം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് വിമർശനവുമായി രംഗത്ത് വന്നത്. സുധാകരൻ ഫേസ്ബുക്ക് പേജിൽ ഇട്ട പരസ്യം സ്ത്രീവിരുദ്ധമാണെന്നും സ്ത്രീയെ ഒന്നിനും കൊള്ളാത്തവളായി ചിത്രീകരിക്കുന്നതാണെന്നും എം വി ജയരാജൻ ആരോപിച്ചു. പുരുഷൻ മാത്രമാണ് നല്ലതെന്നുള്ള വേർതിരിവുണ്ടാക്കുന്നതാണ് പരസ്യമെന്നും പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രമാണ് ഇത്തരത്തിൽ വിവാദമാകുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുധാകരൻ ഈ വി‍ഡിയോ പങ്കുവച്ചത്. ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാർലമെന്റിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല……..” ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി”. ഇതായിരുന്നു വി‍ഡിയോയ്ക്കൊപ്പം സുധാകരൻ കുറിച്ച തലക്കെട്ട്.

സ്ത്രീകൾ ഒരിക്കലും മുൻനിരയിലേക്ക് വരരുതെന്നും അവർ പോയാൽ ഒന്നും നടക്കില്ലെന്നും അതിന് പുരുഷന്മാർ തന്നെ പോകണമെന്നുമാണ് ഈ പരസ്യ ചിത്രത്തിൻ്റെ ഉള്ളടക്കം. സ്ത്രീകൾ എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന ഇക്കാലത്ത് ഇത്തരത്തിലൊരു ആഹ്വാനവുമായി സുധാകരൻ രംഗത്തെത്തിയിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ അടക്കം വിവാദമാകുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here