ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് ജീവനുമായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ഒരു ആംബുലൻസ്

പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെ കൊണ്ടുവരും. രാവിലെ പത്ത് മണിക്ക് മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ആംബുലൻസ് 10-12 മണിക്കൂറിനുള്ളിൽ എത്തിക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.
Read Also : കരൾ മാറ്റ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടി സാജൻ മാത്യു
KL60 J 7739 എന്ന നമ്പർ ആംബുലൻസിലാണ് കൊണ്ടുവരുന്നത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാണ് 620 കിലോമീറ്റർ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാൻ ഏതാണ്ട് 15 മണിക്കൂറിന് മേലെ സമയമെടുക്കും. എന്നാൽ പത്ത് മുതൽ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈൽഡ് പ്രോട്ടക്റ്റ് ടീം പറഞ്ഞു. ആംബുലൻസിന് വഴിയൊരുക്കാനായി ടീം അംഗങ്ങൾ റോഡുകളിൽ ജാഗരൂഗരായി നിലകൊള്ളും. ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ടീം അംഗങ്ങൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here