Advertisement

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത വേനൽ മഴയെന്ന് റിപ്പോർട്ട്

April 17, 2019
Google News 1 minute Read

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ റാന്നിയിൽ നല്ല മഴ ലഭിച്ചിരുന്നു. ഇന്ന് തിരുവനന്തപുരം ജില്ലയിലും കൊച്ചിയിലെ ചില പ്രദേശങ്ങളിലുംമഴ ലഭിച്ചു.

വ്യാഴാഴ്ച മലപ്പുറം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. കോട്ടയം ജില്ലകളിൽ ഇന്നു കനത്ത മഴ പെയ്തിരുന്നു.  ഉച്ചയ്ക്ക് ശേഷമാണ് മഴ പെയ്തത്.

Read Also : വഴി ഒരുക്കുക; മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയും കൊണ്ട് പെരിന്തൽ മണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആംബുലൻസ് പോകുന്നു

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തുടനീളം കനത്ത വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച മലപ്പുറം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here