Advertisement

ജെറ്റ് എയർവേസ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചു

April 17, 2019
Google News 1 minute Read

ജെറ്റ് എയർവേസ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചു. വൻ സാമ്പത്തിക പ്രതിസന്ധിലായിരുന്ന വിമാന കമ്പനി പണം സമാഹരിക്കാനായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് സർവീസുകൾ നിർത്തിവെച്ചത്.

അന്താരാഷ്ട്ര സർവീസുകൾ കമ്പനി നേരത്തെ നിർത്തി വച്ചിരുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ സമരം പ്രഖ്യാപിച്ചതും 8000 കോടി രൂപയുടെ കടം നിലനിൽക്കുന്നതുമാണ് കമ്പനിയെ പ്രതിരോധത്തിലാക്കിയത്.

Read Also : എയർ ഫ്രാൻസ് പാരീസ് -റിയാദ് സർവീസുകൾ അവസാനിപ്പിക്കുന്നു

8000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുള്ള ജെറ്റ് എയർവേയ്സ് നിലവിൽ പത്തിൽ താഴെ സർവീസുകൾ മാത്രമാണ് നടത്തുന്നത്. അപ്രതീക്ഷിതമായി ജെറ്റ് എയർവേയ്സ് വിമാനങ്ങൾ സർവീസ് നിർത്തിയത് യാത്രക്കാരെ വലച്ചു. ഇതിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്സിൽനിന്ന് ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും കഴിഞ്ഞ മാസം ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിഞ്ഞിരുന്നു. കുടിശിക തീർക്കാതായതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ധനം നൽകുന്നത് അവസാനിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here