Advertisement

രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിൽ; പിതാവിന് ബലിതർപ്പണം നടത്തി

April 17, 2019
0 minutes Read

തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വയനാട്ടിൽ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി. പിതാവ് രാജീവ് ഗാന്ധിക്ക് ബലിതർപ്പണം നടത്തിയ ശേഷം അദ്ദേഹം ബത്തേരിയിൽ പൊതുയോഗത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ രാഹുലിനൊപ്പം ഉണ്ട്.

രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിലാണ് നിമജ്ജനം ചെയ്തത്. നാമിർദേശ പത്രിക സമർപ്പിക്കാൻ ജില്ലയിലെത്തുന്ന ദിവസം രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തിരുനെല്ലി ക്ഷേത്ര ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഇതിന് അനുമതി നൽകിയിരുന്നില്ല.

മാവോയിസ് ഭീഷണി നിലനിൽക്കുന്ന വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വരവിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തണ്ടർബോൾട്ട് അടക്കം 500 ഓളം പൊലീസുകാരെയാണ് സുരക്ഷാക്കായി നിയോഗിച്ചത്. കേരളത്തിൽ രാഹുൽ തരംഗം സൃഷ്ടിക്കുക എന്നതാണ് കോൺഗ്രസ്സിന്റെ ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top