സാധ്വി പ്രജ്ഞ താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു; ഭോപ്പാലില്‍ മത്സരിച്ചേക്കുമെന്ന് സൂചന

സാധ്വി പ്രജ്ഞ താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. മാലെഗാവ് സ്‌ഫോടനക്കേസ് പ്രതി കൂടിയായ ഇവര്‍ ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ്ങിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.
ആറോളം പേര്‍ കൊല്ലപ്പെടുകയും 100പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മാലേഗാവ് സ്‌ഫോടനത്തില്‍ സാധ്വി പ്രജ്ഞ താക്കൂര്‍ പ്രതിയായിരുന്നു. 1989 ന് ശേഷം ബിജെപി അല്ലാതെ ഒരു പാര്‍ട്ടിക്കും ഭോപ്പാലില്‍ വിജയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നരേന്ദ്ര സിങ് തോമര്‍, ശിവരാജ് സിങ് ചൗഹാന്‍, ഉമാഭാരതി എന്നിവര്‍ മത്സരിക്കില്ല എന്ന് അറിയിച്ചതോടെയാണ് സാധ്വി പ്രജ്ഞയുടെ പേര് പരിഗണിക്കപ്പെടുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here