പ്രേക്ഷകർ ഏറെ കാത്തിരുന്ന ‘ഉയരെ’ ട്രെയിലർ എത്തി; മനിറ്റുകൾക്കകം കണ്ടത് പതിനായിരങ്ങൾ

uyare, parvathy

പ്രേക്ഷകർ ഏറെ കാത്തിരുന്ന പാർവ്വതി ചിത്രം ഉയരെയുടെ ട്രെയിലർ പുറത്ത്. പാർവ്വതി , ആസിഫ് അലി, ടൊവിനോ തോമസ് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സംവിധായകൻ രാജേഷ്‌ പിള്ളയുടെ അസോസിയേറ്റായിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നോട്ട്ബുക്കിന് ശേഷം ആദ്യമായാണ് ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ പാർവ്വതി എത്തുന്നത്.

Read Also : ശബരിമല യുവതി പ്രവേശനം; നിലപാട് വ്യക്തമാക്കി പാർവ്വതി

വളരെയേറെ സ്ത്രീപ്രാധിനിത്യമുള്ള സിനിമ കൂടിയാണ് ഉയരെ. നായികയായ പാർവതിക്കൊപ്പം സിനിമയുടെ നിർമാതാക്കളും മൂന്ന് പെൺകുട്ടികളാണ്. മലയാളികൾക്ക് മറക്കാനാവാത്ത നിരവധി ഹിറ്റുകൾ സമ്മാനിച്ച നിർമാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്ന വിജിൽ, ഷെർഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നീ സഹോദരിമാരാണ് നിർമാണം. സിനിമയുടെ മേക്ക്അപ് വിഭാഗം കൈകാര്യം ചെയ്യുന്നതും വനിതകളാണ്.

പാർവ്വതിക്കും, ആസിഫിനും ടൊവിനോയ്ക്കും പുറമെ സിദ്ദീഖ്, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More