പെരിന്തൽമണ്ണയിൽ നിന്നും ശ്രീചിത്രയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം; കാർഡിയാക് ഐസിയുവിലേക്ക് മാറ്റി

പെരിന്തൽമണ്ണയിൽ നിന്ന് ശ്രീചിത്രയിലെത്തിച്ച നാലു ദിവസം പ്രായമായ കുഞ്ഞിനെ കാർഡിയാക് ഐസിയുവിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. പുരോഗതിക്കനുസരിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ ശസ്ത്രക്രിയയുണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മലപ്പുറം വേങ്ങൂർനജാദ് ഇർഫാന ദമ്പതികളുടെ കുഞ്ഞിനെ ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം ശ്രീ ചിത്രയിലെത്തിച്ചത്. ഹൃദയത്തിന്റെ ഇടത് ഭാഗത്തെ വളർച്ചക്കുറവാണ് കുഞ്ഞിന്റെ അസുഖം. വിദഗ്ധ ഡോക്ടർമാരുമാരുടെ സംഘം കുട്ടിയെ പരിശോധിച്ചു വരികയാണ്. ശസ്ത്രക്രിയ കൊണ്ടു മാത്രം ആരോഗ്യം വീണ്ടെടുക്കാൻ കഴിയില്ലെന്നും നാലു മുതൽ അഞ്ചു വർഷം വരെ തുടർ ചികിത്സ നടത്തേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ദീപ, ഹരികൃഷ്ൺ, കാർഡിയാക് സർജറി വിഭാഗം മേധാവി ബൈജു.എസ്.ധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ പരിശോധിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More