നോത്രദാം കത്തീഡ്രല്‍ പുതുക്കിപ്പണിയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

പുതുക്കിപ്പണിയുന്നതിനിടയില്‍ കത്തിനശിച്ച നോത്രദാം കത്തീഡ്രല്‍ അതിവേഗം പുനര്‍നിര്‍മ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പാരീസിലെ നോത്രദാം കത്തീഡ്രല്‍ പുതുക്കിപ്പണിയുന്നതിനിടയില്‍ കഴിഞ്ഞ ദിവസം തീപിടിക്കുകയും പള്ളിയുടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും പൂര്‍ണ്ണമായും കത്തി നശിക്കുകയുമായിരുന്നു.
നോത്രദാം പള്ളി പുതുക്കിപ്പണിയുന്നതിനായി സംഘടിത പ്രവര്‍ത്തനം നടത്തുമെന്ന് മാക്രോണ്‍ അറിയിച്ചു. മാത്രമല്ല ഫ്രഞ്ച് സംസ്കാരത്തിന്റെ ഉത്തമ ഉദാഹരണമായ പള്ളി പുതുക്കിപ്പണിയുന്നതില്‍ സഹകരിക്കണമെന്ന് മാക്രോണ്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.
മാത്രമല്ല പള്ളിയില്‍ തീപിടുത്തമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പാരീസ് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട് നിരവധി അമൂല്യ വസ്തുക്കള്‍ സൂക്ഷിക്കുന്ന പള്ളി വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളില്‍ ഒന്നാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here