Advertisement

കനത്ത മഴ; തൃശൂർ കോർപ്പറേഷന് മുന്നിലെ കൂറ്റൻ ഇരുമ്പ് മേൽക്കൂര റോഡിലേക്ക് മറിഞ്ഞുവീണു

6 hours ago
2 minutes Read
thirur

കനത്ത മഴയെ തുടർന്ന് തൃശൂർ കോർപ്പറേഷന് മുന്നിലെ കൂറ്റൻ ഇരുമ്പ് മേൽക്കൂര റോഡിൽ മറിഞ്ഞുവീണു. നഗരത്തിലെ ഏറ്റവും കൂടുതൽ വാഹനങ്ങളും മറ്റും കടന്നുപോകുന്ന പാതയിലാണ് അപകടം. ഇന്ന് ഉച്ചയോടെ പെയ്ത മഴയിലും കാറ്റിലുമായിരുന്നു തൃശൂർ കോർപ്പറേഷന് മുന്നിലെ മുൻസിപ്പൽ ബസ്സ് സ്റ്റാൻഡിന് സമീപമുണ്ടായ അപകടം. അപകടത്തിൽ രണ്ട് ഓട്ടോറിക്ഷകൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

തൃശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ പറന്ന് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മേൽക്കൂര മാറ്റാൻ ഫയർഫോഴ്സ് നടപടി തുടങ്ങി.

Read Also: കൂരിയാട് ദേശീയപാത തകർന്ന സംഭവം; അപകട സ്ഥലം ജനങ്ങൾ സന്ദർശിക്കരുതെന്ന് ജില്ലാ കളക്ടറുടെ നിർദേശം

കഴിഞ്ഞ മഴക്കാലത്തും ഈ മേൽക്കൂര അടർന്ന് നിൽക്കുകയായിരുന്നുവെന്നാണ് വിമർശനം. ഈ അപകടം മുന്നിൽ കണ്ടുകൊണ്ട് വ്യാപാരികളടക്കമുള്ളവർ തൃശൂർ കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

അതേസമയം, മേൽക്കൂരയുടെ തകരാർ കണ്ടിട്ടും കോർപ്പറേഷൻ അറ്റകുറ്റപ്പണി നടത്തിയില്ല എന്ന് തെളിയിക്കുന്ന ചിത്രം ട്വന്റി ഫോറിന് ലഭിച്ചു. മേൽക്കൂര തകർന്ന ഒരുത്തൂൺ താഴേക്ക് വീഴാറായി നിൽക്കുന്നത് ചിത്രത്തിൽ വ്യക്തം.തൂൺ മുറിച്ചുമാറ്റിയ ശേഷം മേൽക്കൂര അതേപടി നിലനിർത്തിയതാണ് അപകടത്തിനിടയാക്കിയത്.

Story Highlights : A huge iron roof in front of Thrissur Corporation fell onto the road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top