ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനാപകടം; സീരിയൽ താരങ്ങൾ കൊല്ലപ്പെട്ടു

ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ സീരിയൽ താരങ്ങൾ കൊല്ലപ്പെട്ടു. തെലുങ്ക് സീരിയൽ താരങ്ങളായ ഭാർഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു ടെലിവിഷൻ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. വിക്രമാബാദിലെ അനന്തഗിരി കാട്ടിലെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവർ.

Read Also : ആ സീനിലെ ചിത്രശലഭം ആക്ഷന്‍ പറയുമ്പോ വരും കട്ട് പറയുമ്പോ പോകും; ഷൂട്ടിംഗ് വിശേഷങ്ങളുമായി ‘കുമ്പളങ്ങിക്കാര്‍’

ഇവർ സഞ്ചരിച്ച കാർ ഒരു ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോൾ റോഡരികിലെ മരത്തിൽ ചെന്നിടിക്കുകയായിരുന്നു. ഭാർഗവി അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

പരിക്കേറ്റ അനുഷയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കാർ ഓടിച്ച ഡ്രൈവർ ചക്രി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

മുത്യാല മുഗു എന്ന സീരിയലിലൂടെയാണ് ഭാർഗവി പ്രശസ്തയാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top