ആ സീനിലെ ചിത്രശലഭം ആക്ഷന്‍ പറയുമ്പോ വരും കട്ട് പറയുമ്പോ പോകും; ഷൂട്ടിംഗ് വിശേഷങ്ങളുമായി ‘കുമ്പളങ്ങിക്കാര്‍’

മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം ഇപ്പോഴും മികച്ച പ്രതികരണവുമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ഷൂട്ടിംഗ് സമയത്തെ വിശേഷങ്ങള്‍ പങ്കുവച്ച് താരങ്ങള്‍ എത്തിയിരിക്കുകയാണ്. മുമ്പും ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ അടക്കമുള്ളവ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. അഭിനേതാക്കള്‍ ചിത്രത്തില്‍ തങ്ങളുടെ കഥാപാത്രത്തെ കുറിച്ച് അഭിപ്രായം പങ്കുവയ്ക്കുന്ന വീഡിയോ ആണിത്.
“യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ”; കുമ്പളങ്ങിയിലെ ബേബിമോള്‍ സംസാരിക്കുന്നു
ചിത്രത്തില്‍ ഫ്രാങ്കി എന്ന ഏറ്റവും ചെറിയ സഹോദരന്റെ റോളിലേക്കാണ് ശ്രീനാഥ് ഭാസിയെ പരിഗണിച്ചതെന്നും സിനിമയുടെ ഷൂട്ടിംഗ് നീണ്ട് പോയപ്പോള്‍ ശ്രീനാഥ് ഭാസി വളര്‍ന്നെന്നും അപ്പോള്‍ മൂന്നാമത്തെ സഹോരന്റെ സ്ഥാനത്ത് എത്തുകയായിരുന്നുവെന്നും ചിത്രത്തിന്റെ കഥാകൃത്ത് ശ്യാം പുഷ്കര്‍ പറയുന്നു.
എന്‍ജോയ് ചെയ്ത് ഹാപ്പിയായി ചെയ്ത ചിത്രമാണിതെന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്. ഭ്രാന്തന്‍ കഥാപാത്രമായതിനാല്‍ ചെയ്യാന്‍ പാടായിരുന്നെന്നാണ് സൗബിന്റെ അഭിപ്രായം. ചിത്രത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ സൗബിന്‍ ചെല്ലുമ്പോള്‍ ഒരു ചിത്രശലഭം ആ വീടിന് മുമ്പില്‍ സൗബിന്റെ അടുത്തായി വന്നിരിക്കുന്നുണ്ട്. അത് ഗ്രാഫിക്സ് അല്ലെന്നും ഷൂട്ടിംഗിനിടെ ആക്ഷന്‍ പറയുമ്പോള്‍ കൃത്യമായി ആ ശലഭം അവിടെ വന്നിരുന്നുവെന്നും സൗബിന്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here