ദക്ഷിണാഫ്രിക്കൻ ലോകകപ്പ് ടീം; സ്റ്റെയിനും ജെപി ഡുമിനിയും ടീമിൽ

ഏകദിന ലോകകപ്പിനുള്ള 15 അംഗ ക്രിക്കറ്റ് ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. ഫാഫ് ഡു പ്ലെസിസാണ് ടീമിനെ നായകൻ. മുതിർന്ന താരങ്ങളായ ഡെയ്ൽ സ്റ്റെയ്നും ഹാഷിം അംലയേയും ടീമിൽ ഉൾപ്പെടുത്തി. മോശം ഫോമിലുള്ള അംല ലോകകപ്പിൽ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സെലക്ടർമാർ.
പേസ് ത്രയമായ സ്റ്റെയ്ൻ, ലുന്‍ഗി എന്‍ഗിഡി, കാഗിസോ റബാഡ ഒന്നിക്കുന്നത് ദക്ഷിണാഫ്രിക്കൻ ടീമിനു കരുത്തുപകരുന്നു. തോളിനു പരിക്കേറ്റ ജെപി ഡുമിനിയും ആരോഗ്യം വീണ്ടെടുത്തു ലോകകപ്പ് പോരാട്ടത്തിന് യോഗ്യത നേടി. അതേസമയം, ഓള് റൗണ്ടര്‍ ക്രിസ് മോറിസ്, വിയാന്‍ മുള്‍ഡര്‍, ബാറ്റ്സ്മാന് റീസ ഹെന്‍ഡ്രിക്കസ് തുടങ്ങിയവർ ഒഴിവാക്കപ്പെട്ടു.
ദക്ഷിണാഫ്രിക്കൻ ടീം: ഫാഫ് ഡു പ്ലെസിസ്(ക്യാപ്റ്റൻ), ഹാഷിം അംല, ക്വന്റൺ ഡിക്കോക്ക്(വിക്കറ്റ് കീപ്പർ), ജെപി ഡുമിനി, എയ്ഡൻ മക്രം, ഡേവിഡ് മില്ലർ, ലുന്‍ഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ജെ, ആൻഡിൽ ഫെലുക്വായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രീസ് ഷംസി, ഡെയ്ൽ സ്റ്റെയ്ൻ, ഇമ്രാൻ താഹീർ, റാസി വാൻ ഡെർ ഡ്യൂസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here