Advertisement

മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ ആരംഭിച്ചു

April 18, 2019
Google News 1 minute Read

മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ ആരംഭിച്ചു. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടുവന്നത്.

മംഗലാപുരത്ത് നിന്നും റോഡ് മാർഗമാണ് ആംബുലൻസിൽ കുഞ്ഞിനെ അമൃതയിൽ എത്തിച്ചത്. KL60 J 7739 എന്ന നമ്പർ ആംബുലൻസിലാണ് കൊണ്ടുവന്നത്. രാവിലെ പത്ത് മണിക്ക് മംഗലാപുരത്ത് നിന്നും പുറപ്പെട്ട ആംബുലൻസ് വൈകീട്ടോടെ അമൃതയിലെത്തി.

Read Also : ക്രൂര മർദ്ദനമേറ്റ് ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

ആദ്യം തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് സർക്കാർ ഇടപ്പെട്ട് കൊച്ചി അമൃത ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുവരുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here