ടൈം മാഗസീന്‍ പട്ടികയില്‍ ഇടം പിടിച്ച ഏക പുരുഷ ഫുട്ബോള്‍ താരം മുഹമ്മദ് സല

ടൈം മാഗസീന്റെ സര്‍വ്വേ അനുസരിച്ച് ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇടം പിടിച്ച് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സല.
ഫുട് ബോള്‍ ലോകത്ത് നിന്ന് പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഏക ഫുട്ബോള്‍ താരം കൂടിയാണ് സല. സലയ്ക്കു പുറമേ ബാസ്‌ക്കറ്റ് ബോള്‍ ലോകത്ത് നിന്ന് ലിംബോണ്‍ ജെയിംസ്, ഗോല്‍ഫ് താരം ടൈഗര്‍ വുഡ്‌സ് എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് കൊമേഡിയനും ലിവര്‍പൂള്‍ ക്ലബ്ബിന്റെ കടുത്ത ആരാധകനുമായ ജോണ്‍ ഒലിവര്‍ സലയെക്കുറിച്ച് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ‘ ഫുട്ബോള്‍ താരം എന്നതിനുപരി വളരെ മികച്ച വ്യക്ത്വത്തിനുടമയാണ് സല. സമ്മര്‍ദ്ദങ്ങളെ അനായാസം കൈകാര്യം ചെയ്യുന്ന സല, മത്സരങ്ങളെ ആസ്വദിച്ചാണ് നേരിടുന്നത്. അച്ചടക്ക സ്വഭാവമുള്ള താരം ഈജിപ്റ്റിന്റെ പ്രതീകം കൂടിയാണ്’
സലയ്ക്കു പുറമേ അമേരിക്കന്‍ ഫുട്ബോള്‍ ലോകത്തു നിന്നുമുള്ള വനിത താരം അലക്‌സ് മോര്‍ഗനാണ്. ടൈം പ്രത്യേകമായി പുറത്തിറക്കിയ ആറ് വ്യത്യസത കവറുകളിലാണ് ലോകത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഒരു കവര്‍ ഫോട്ടോയില്‍ ഇടം പിടിച്ചിട്ടുള്ളതും സലയാണ്. 22 ഗോളുകള്‍ നേടി പ്രീമിയര്‍ ലീഗില്‍ മുന്നേറുന്ന സല, ഗോള്‍ സ്‌കോറിങ് പട്ടികയിലും ഒന്നാം സ്ഥാനത്തുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here